Advertise

Powered by Blogger.
 
Friday, January 25, 2013

ഏകാത്മതാ മാനവ ദര്‍ശനം

0 comments
ഏകാത്മതാ മാനവ ദര്‍ശനം



ഒരു വ്യക്തി തന്‍റെ ആത്മബോധത്തിന്‍റെ തലത്തില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്നു. അതായത്‌ വ്യക്തിക്ക്‌ ഒരു ആത്മാവുണ്ട്‌.വ്യക്തി ഒരു കുടുംബത്തിലെ അല്ലെങ്കില്‍ സമൂഹത്തിലെ അല്ലെങ്കില്‍ രാഷ്ട്രത്തിലെ അംഗമാണ്‌. വ്യക്തികള്‍ ഒരു പൊതു കരാറിന്‍മേല്‍ രാജ്യം/സമൂഹം ശ്രിഷ്ടിക്കുന്നു എന്നതാണ്‌ സമൂഹത്തെ പറ്റി പാച്ഛാത്യ ദര്‍ശനം.ആ വ്യക്തി കേന്ദ്രീക്രിതമായ വ്യവസ്ഥയുടെ ഉപൊല്‍പ്പന്നമാണ്‌ മുതലാളിത്തം. കമ്യൂണിസം എന്നത്‌ അതിണ്റ്റെ പ്രതിക്രീയയും.കേവലം ജനങ്ങള്‍ പൊതു കരാറിന്‍മേല്‍ ജീവിച്ചാല്‍ രഷ്ട്രം ആകുന്നൊ ?പ്രാചീന ഗ്രീസില്‍ ജീവിചിരുന്ന ജനതതിയുടെ പിന്തലമുറ തന്നെ ആണ്‌ ഇന്നും അവിടെ ജീവിക്കുന്നത്‌ എന്നാല്‍ രാഷ്ട്രം എന്ന നിലയില്‍ ഗ്രീസ്‌ അവിടെ നിലനില്‍ക്കുന്നില്ല . അന്നുണ്ടായിരുന്ന ഭരണകൂടമാണ്‌ ഗ്രീസിനെ ശ്രിഷ്ടിച്ചത്‌ എന്ന്‌ വാദിച്ചാല്‍ ചെറു രാഷ്ട്രങ്ങാളായി വിഭജിക്കപ്പെട്ട്‌ വൈദേശിക ഭരണത്തില്‍ ആയിരം വര്‍ഷം കഴിച്ചുകൂട്ടിയ ഭാരതം അതിണ്റ്റെ അന്ത സത്ത നഷ്ടപ്പെട്ട്‌ ഗ്രീസ്‌ പോലെ ആയി തീരേണ്ടതില്ലെ ? യൂറോപ്യന്‍ കുടിയേറ്റത്തിന്‌ മുന്‍പ്‌ ഉണ്ടായിരുന്ന അമേരിക്ക എന്ന രാഷ്ട്രമല്ല ഇന്ന്‌ നിലനില്‍ക്കുന്ന അമേരിക്ക. അതായത്‌ ഒരു രാഷ്ട്രം ശ്രിഷ്ടിക്കപ്പെടുന്നത്‌ കേവലം മണ്ണ്‌, ജനങ്ങള്‍, ഭരണകൂടം ഇവയാല്‍ അല്ല.എങ്കില്‍ പിന്നെ എന്താണ്‌ രാഷ്ട്രത്തെ ശ്രിഷ്ടിക്കുന്നത്‌ ? ഒരു രാഷ്ട്രത്തെ ശ്രിഷ്ടിക്കുന്നത്‌ അതിന്‍റെ ആത്മബോധമാണ്‌. ആ ആത്മബോധത്തെ പറ്റി മനസിലാക്കാന്‍ ഒരു സമൂഹത്തെ കണക്കിലേടുക്കുക. ആ സമൂഹം വ്യക്തികള്‍ ചേര്‍ന്നതാണ്‌ എന്നാല്‍ സമൂഹ മനശാസ്ത്രം അവലോകനം ചൈതാല്‍ സമൂഹത്തിണ്റ്റെ മന്‍ശാസ്ത്രം എന്നതു അതിലെ വ്യക്തികളുടെ സ്വഭാവത്തിണ്റ്റെ ആകെതുക അല്ല എന്നു കാണാം .പിന്നെ എന്താണ്‌ സമൂഹത്തിണ്റ്റെ മനസാക്ഷിയെ നിയന്ത്രിക്കുന്ന ഘടകം ? ആ ഘടകം ആണ്‌ രാഷ്ട്രത്തിണ്റ്റെ/സമൂഹത്തിണ്റ്റെ ആത്മാവ്‌. ഇവിടെ വ്യക്തികള്‍ സമാജത്തെ ശ്രിഷ്ടിക്കുന്നതിനു പകരം സമാജ്ത്തിണ്റ്റെ/കുടുംബത്തിണ്റ്റെ/രാഷ്ട്രത്തിണ്റ്റെ ഭാഗം ആയി തീരുകയാണ്‌.വ്യക്തികള്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ പോലെയാണ്‌ , അവ കൂടിചേര്‍ന്ന്‌ അവയവങ്ങള്‍ ഉണ്ടാക്കുന്നത്‌ പോലെ മനുഷ്യര്‍ കൂടിചേര്‍ന്ന്‌ സാമാജത്തില്‍ വ്യത്യസ്ഥ വ്യവസ്ഥിതികള്‍ ഉണ്ടാക്കുന്നു. ഭരണകൂടം,കുടുംബം,കോടതി ഇങ്ങനെ പല വ്യവസ്ഥിതികള്‍ കൂടിചേര്‍ന്ന്‌ രാജ്യം അഥവാ ശരീരം നിര്‍മിക്കപ്പെടുന്നു. എന്നാല്‍ ഈ ശരീരം എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു ? ആ ശരീരം രാജ്യത്തിണ്റ്റെ ആത്മബോധത്തിണ്റ്റെ ചോദനക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. ആ ചോദനയെ ധര്‍മം എന്നും ആ ചോദന ശ്രിഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു.പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനീക അമേരിക്കയെ നിര്‍മിച്ചതും ഒപ്പം ഭാരതതെ ഭാരതം ആക്കി നിലനിര്‍ത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്‌. അങ്ങനെ വരുമ്പോള്‍ വ്യക്തിയുടെ ചിതിയില്‍ നിന്ന്‌ രാഷ്ട്രത്തിണ്റ്റെ ചിതിയിലേക്ക്‌ വ്യക്തി മാറുന്നത്‌ പോലെ രാഷ്ട്രങ്ങളുടെ ചിതികള്‍ കൂടിചേര്‍ന്ന്‌ മനവീകതയുടെ ആത്മബോധവും അവ ചേര്‍ന്ന്‌ പ്രപഞ്ചത്തിണ്റ്റെ ആത്മബോധവും ശ്രിഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവന്‍ ആത്മാവ്‌ എന്ന്‌ വിളിക്കാം . ഈ ബോധം ഉള്‍ക്കൊള്ളുന്നവരാണ്‌ ഏകാത്മമാനവര്‍. ആ ദര്‍ശനമാണ്‌ ഏകാത്മതാ മാനവദര്‍ശനം.

*_സാമൂഹിക ക്രമം_*
എല്ലാ വ്യക്തികള്‍ക്കും തികച്ചും നിര്‍ബന്ധമായും വിദ്ധ്യാഭ്യാസം, ഭക്ഷണം, ചികിത്സ ഇവ മൂനും ലഭ്യമാകണം. ഈ ചിലവുകള്‍ ആര്‌ നിര്‍വഹിക്കും ? സ്വശരീരത്തിലെ അവയവങ്ങള്‍ പരസ്പരം പലതും സ്വാര്‍ഥതയില്ലാതെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നത്‌ പോലെ സമൂഹം ഇതിനുള്ള പണം കണ്ടെത്തണം. പകരം സൌജന്യ വിദ്ധ്യാഭ്യാസം ലഭിച്ച ആളുകള്‍ ഇതേ കാര്യം അടുത്ത തലമുറക്കായി ചെയ്യും അങ്ങനെ ഈ സാമൂഹിക വ്യവസ്ഥിതി തുടര്‍ന്ന്‌ പോകും.ആളുകള്‍ക്ക്‌ അദ്ധ്വാനിക്കാന്‍ ആവുന്ന കാലം വരെ അവര്‍ ജോലി ചെയ്യേണ്ടതാണ്‌. എല്ലവര്‍ക്കും ജോലി കണ്ടെത്തേണ്ടതു സമൂഹവും.

*_ഭരണ നിര്‍വഹണം_*

ഭരണകൂടം എന്നതു ആദ്യത്തേയോ അവസാനത്തേയോ വാക്കല്ല. ധര്‍മ്മരാജ്യം എന്ന അവസ്ഥ കൈവരിച്ചാല്‍ ഭരണകൂടം ഒരാവശ്യകത അല്ലാതായി മാറുന്നു. അന്ന്‌ സമൂഹം ഒരു ശരീരം പോലെ ആരും നിയന്ത്രിക്കേണ്ടതില്ലാതെ സ്വധര്‍മ്മ നിര്‍വഹണം നടത്താനുള്ള അവസ്ഥയില്‍ എത്തിയിട്ടുണ്ടാവും.ആ അവസ്ഥയില്‍ എത്തുന്നതിനു മുന്‍പും ഭരണകൂടം ഭൂരിപക്ഷം പറയുന്നതൈനനുസരിച്ചല്ല ഭരിക്കേണ്ടതു, നേരേ മറിച്ച്‌ സമൂഹത്തിണ്റ്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്‌. അല്ലെങ്കില്‍ ധര്‍മം ചൂണ്ടിക്കാണിക്കുന്ന പാതയിലൂടെ ആവും.ഐസ്ക്രീം വേണം എന്നു പറഞ്ഞ്‌ കരയുന്ന കുട്ടിക്ക്‌ അഛന്‍ വാങ്ങികൊടുക്കുന്നത്‌ കഥാ പുസ്തകം ആവും . ഐസ്ക്രീം ഭൂരിപക്ഷത്തിണ്റ്റെ ആഗ്രഹം ആണ്‌ എന്നാല്‍ കഥാ പുസ്തകം ആവശ്യകതയും. അധികാരം വികേന്ദ്രീയം ആവും പ്രദേശങ്ങളുടെ രീതികള്‍ക്കനുസരിച്ച്‌ ചില നിയമങ്ങളില്‍ മാറ്റം വരാം.

*_സാമ്പത്തീക ശാസ്ത്രം_*
ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഉത്പന്നങ്ങള്‍ ശ്രിഷ്ടിക്കുകയോ വാങ്ങുകയൊ ചെയ്യുന്നതിനു പകരം ഉത്പന്നങ്ങള്‍ക്കനുസരിച്ച്‌ ആവശ്യങ്ങള്‍ ശ്രിഷ്ടിക്കുന്ന വ്യവസ്ഥക്ക്‌ മാറ്റം ഉണ്ടാകണം. തദ്ധേശിയമായ ഉപകരണങ്ങള്‍ വികസിപ്പിക്കണം. സ്വകാര്യസ്വത്തോ രാഷ്ട്രത്തിണ്റ്റെ സ്വത്തോ ആവാം . പക്ഷേ ആത്യന്തീകം ആയി അതു മാനവീകതയുടെ സ്വത്താണ്‌

Leave a Reply

 
ഹൈന്ദവം © 2011 DheTemplate.com & Main Blogger. Supported by Makeityourring Diamond Engagement Rings

You can add link or short description here